ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; ആ നടി പറയുന്നത് അങ്ങനെയാണ് !

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; ഇത് അഭിരാമിയുടെ രീതിയാണ് !

AISWARYA| Last Updated: ഞായര്‍, 30 ജൂലൈ 2017 (16:29 IST)
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ അമൃത. നടന്‍ ബാലയുടെ ഭാര്യ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ മോഡലിങിലൂടെയും സംഗീത സംവിധാനത്തിലൂടെയും ആല്‍ബത്തിലൂടെയുമൊക്കെ അമൃത സജീവമാകുകയാണ്.

സഹോദരി അഭിരാമി സുരേഷിനൊപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിലൂടെ സംഗീത രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തി വരികയാണ് അമൃത. അമൃതയെക്കാള്‍ പരിചിതമാണ് അഭിരാമിയുടെ മുഖം പ്രേക്ഷകര്‍ക്ക്. ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ട് എന്നാണ് അഭിരാമി സ്വയം പരിചയപ്പെടുത്തിയത്.

മൈ ഡിയര്‍ കുട്ടിച്ചാത്ത എന്ന ടെലിവിഷന്‍ ഷോയിലൂടെ ബാലതാരമായിട്ടാണ് അഭിരാമി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആ സമയത്ത് തന്നെ അവതാരകയായും അഭിരാമി പ്രേക്ഷകര്‍ക്ക് പരിചിതയായി. തമിഴില്‍ മൂന്ന് സിനിമകളില്‍ അഭിരാമി നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ബിവേര്‍ ഓഫ് ഗോഡ്, കേരളോത്സവം, ഗുല്‍മാല്‍ എന്നിങ്ങനെ ചില സിനിമകളിലും അഭിരാമി വേഷമിട്ടു അഭിരാമി ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാള സിനിമയാണ് 100 ഡെയ്‌സ് ഓഫ് ലവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :