പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം| WEBDUNIA|
PRO
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാല്‍. മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും രാജഗോപാല്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അടിയന്തരാവസ്ഥക്ക് ശേഷമുള്ള രാഷ്ട്രീയമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ പ്രാവശ്യം കേരളത്തില്‍ നിന്നുള്ള ബിജെപി അംഗം ലോക്സഭയില്‍ എത്തുമെന്നും രാജഗോപാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

നരേന്ദ്രമോഡിയുടെ പ്രതിഛായ കേരളത്തിലും ചലനങ്ങളുണ്ടാക്കും. അകേന്ദ്രത്തില്‍ അദ്ദേഹം മന്ത്രിസഭയുണ്ടാക്കുകയാണെങ്കില്‍ കേരളത്തിലെ മന്ത്രി ലോക്‌സഭാഗം തന്നെയായിരിക്കുമെന്നും ജാതിമത സമവാക്യങ്ങളൊന്നും ഇത്തവണ പ്രസക്തമാകില്ലെന്നും രാജഗോപാല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :