കൊളംബോ|
jibin|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (19:22 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി റെക്കോര്‍ഡുകള്‍ തിരുത്തി എഴുതുകയാണ്. ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി കണക്കിൽ മൂന്നാമനായി വിരാട്.
കരിയറിലെ 29മത് സെഞ്ചുറി നേടിയ കോഹ്ലി ശ്രീലങ്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന് സനത് ജയസൂര്യയെ പിന്നിലാക്കിയിരിക്കുകയാണ്. 193 മത്സരങ്ങളിൽനിന്നാണ് കോഹ്ലി 29 സെഞ്ചുറികൾ പൂർത്തിയാക്കിയത്.
കോഹ്ലിക്ക് മുമ്പില്‍ ഇനിയുള്ളത് റിക്കി പോണ്ടിംഗും (30സെഞ്ചുറി) ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും (49സെഞ്ചുറി) മാത്രമാണ്.
375 ഏകദിനങ്ങളില്‍ നിന്നാണ് പോണ്ടിംഗ് ഇത്രയും സെഞ്ചുറികള്‍ നേടിയത്. 463 മത്സരങ്ങളില്‍ നിന്നാണ് സച്ചിന് 49 സെഞ്ചുറികള്‍ കണ്ടെത്തിയത്.
നാലാം ഏകദിനത്തിൽ ലങ്കൻ ബൗളർമാരെ തല്ലിച്ചതച്ച കോഹ്ലി 96 പന്തിൽ 131 റണ്‍സാണ് നേടിയത്.
ഈ മത്സരത്തില്‍ തന്നെ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയും മറ്റൊരു ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 300മത് മത്സരത്തിനിറങ്ങിയ മഹി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പുറത്താകാതെ നില്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.