ദേശീയഗാനം പാടുമ്പോള്‍ കോലി ചൂയിങ്ഗം ചവച്ചു; ഇതാണോ രാജ്യസ്‌നേഹമെന്ന് ആരാധകര്‍ (വീഡിയോ)

രേണുക വേണു| Last Modified തിങ്കള്‍, 24 ജനുവരി 2022 (21:03 IST)


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ചൂയിങ്ഗം 'ചവച്ച' വിരാട് കോലി വിവാദത്തില്‍. മത്സരം ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ ദേശീയഗാനം പാടുന്നതിനിടെയാണ് കോലി ചൂയിങ്ഗം ചവച്ചത്. ദേശീയ ഗാനത്തിനിടെ ചൂയിങ്ഗം ചവയ്ക്കുന്ന കോലി എന്ത് ദേശസ്‌നേഹമാണ് കാണിക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു.

ദേശീയഗാനം ആലപിക്കുന്നതിനിടെ കോലി ച്യൂയിങ്ഗം ചവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധിപേര്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിക്കഴിഞ്ഞു. വിദേശ മണ്ണില്‍ കോലി ഇന്ത്യയെ അപമാനിച്ചെന്ന് ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. കോലിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നാണ് മറ്റ് ചിലരുടെ കമന്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :