അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും ഓസ്ട്രേലിയ പിന്‍‌മാറി

 ലോകകപ്പ് ക്രിക്കറ്റ് , അണ്ടര്‍ 19 , ക്രിക്കറ്റ് ഓസ്ട്രേലിയ
മെല്‍ബണ്‍| jibin| Last Modified ചൊവ്വ, 5 ജനുവരി 2016 (14:45 IST)
ബംഗ്ളാദേശ് ആതിഥേയരാകുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും ഓസ്ട്രേലിയ പിന്‍‌മാറി. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടീമിനെ അയക്കേണ്ടെന്ന് തീരുമാനിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജയിംസ് സണ്ടര്‍ലാന്‍ഡ് ആണ് തീരുമാനം അറിയിച്ചത്. ജനുവരി 27-നാണ് ഐസിസി അണ്ടര്‍ 19 ലോകകപ്പ് തുടങ്ങുന്നത്.

കളിക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും തീരുമാനത്തെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, നേപ്പാള്‍, ന്യൂസിലന്‍ഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ഓസ്ട്രേലിയ. കഴിഞ്ഞ ഒക്ടോബറില്‍ ഓസീസ് സീനിയര്‍ ടീം സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ബംഗ്ളാദേശ് പര്യടനം റദ്ദാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :