ലോക്കായി മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ് വമ്പന്‍ വിജയം നേടിയതോടെ കിട്ടിയത് എട്ടിന്റെ പണി

England Team, Worldcup
England Team, Worldcup
അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (14:59 IST)
ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് മുകളിൽ വെള്ളം കോരി ഒഴിച്ച് സ്കോട്ട്‌ലൻഡ്. ഒമാനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് ബിയിൽ മികച്ച റൺറേറ്റോടെ ഒന്നാം സ്ഥാനത്താണ് അയർലൻഡ്. ഓസീസ് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും മുന്നേറണമെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളിലും മികച്ച മാർജിനിൽ ഇംഗ്ലണ്ടിന് വിജയിക്കേണ്ടതായി വരും. സ്കോട്ട്‌ലൻഡിനെതിരായ ആദ്യ മത്സരം മഴ മൂലം റദ്ദാക്കിയതും ഓസീസിനെതിരെ പരാജയപ്പെട്ടതുമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

ഗ്രൂപ്പിൽ നമീബിയക്കെതിരെയും ഒമാനെതിരെയും വിജയിച്ച സ്കോട്ട്‌ലൻഡിന് നിലവിൽ 5 പോയൻ്റുകളാണുള്ളത്. ഒമാനെതിരെ നടന്ന മത്സരത്തിൽ ഒമാൻ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം വെറും 13.1 ഓവറിലാണ് സ്കോട്ട്‌ലൻഡ് മറികടന്നത്. ഇതോടെ മികച്ച റൺറേറ്റിൻ്റെ കൂടി സഹായത്താൽ സ്കോട്ട്‌ലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഒമാനും നമീബിയയുമാണ് ഇനിയുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ടിൻ്റെ എതിരാളികൾ. ഈ മത്സരങ്ങളിൽ മികച്ച മാർജിനിൽ വിജയിച്ചാലും സ്കോട്ട്‌ലൻഡിൻ്റെ റൺ റേറ്റ് മറികടക്കുന്നത് ഇംഗ്ലണ്ടിന് വെല്ലുവിളിയാകും. ഓസ്ട്രേലിയക്കെതിരെയാണ് സ്കോട്ട്‌ലൻഡിൻ്റെ ഗ്രൂപ്പിലെ അവസാന മത്സരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :