ലണ്ടന്‍|
jibin|
Last Modified വെള്ളി, 8 ഏപ്രില്‍ 2016 (12:35 IST)
ട്വന്റി-20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ് തുടര്‍ച്ചയായ നാല് സിക്‌സറുകള്‍
നേടി വെസ്‌റ്റ് ഇന്‍ഡീസിന് ജയം സമ്മാനിച്ചപ്പോള്‍ ലോകം മുഴുവന്‍ തകര്‍ന്നു തന്റെ മേലേക്ക് വീണതുപോലെയാണ് തോന്നിയതെന്ന് ഇംഗ്ലണ്ട് പേസര്‍ ബെന്‍ സ്‌റ്റോക്ക്സ്. വിന്‍ഡീസ് ജയം ആഘോഷിച്ചപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഫൈനലില്‍ ഞാനും ടീമും പരാജയപ്പെട്ടതായി മനസിലാക്കിയെന്നും സ്‌റ്റോക്ക്സ് പറഞ്ഞു.
ബ്രാത്ത്‌വെയ്‌റ്റ് മത്സരം പിടിച്ചെടുത്തപ്പോള്‍ എന്താണ് അവസാന ഓവറില്‍ ഞാന്‍ ചെയ്‌തത് എന്താണെന്ന് മനസിലായില്ല. വിശ്വസിക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അത്. ഗ്രൌണ്ടിന്‍ നിന്ന് തിരികെ മടങ്ങാന്‍ എനിക്ക് കഴിയുന്നില്ലായിരുന്നുവെന്നും സ്‌റ്റോക്ക്സ് പറഞ്ഞു.
സിക്‍സറുകള്‍ വഴങ്ങിയതോടെ ജയം കൈവിട്ടു. ആ സമയം നല്ലതൊന്നും മനസില്‍ തോന്നിയില്ല. എല്ലാ വികാരങ്ങളും എന്റെ മേല്‍ പതിക്കുന്നതായി എനിക്ക് തോന്നി. ആ ഷോക്കില്‍ നിന്നും മുക്തമാകാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും ടീം മാനേജുമെന്റും സഹകളിക്കാരും തനിക്ക് ഏറെ പിന്തുണ നല്‍കി. ഓര്‍ക്കാനാഗ്രഹിക്കാത്ത സമയമാണ് കടന്ന് പോയതെന്നും ബെന്‍സ്റ്റോക്ക്സ് കൂട്ടിച്ചേര്‍ത്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലഗ്രാം ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.