എന്തായാലും ഫൈനലിലെത്തി, കമ്മിൻസിന് വിശ്രമം ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസീസ് ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും

Steve Smith
Steve Smith
അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജനുവരി 2025 (12:53 IST)
ശ്രീലങ്കന്‍ പര്യടനത്തിനുള ഓസ്‌ട്രേലിയന്‍ ടീമിനെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നയിക്കും. സ്ഥിരം നായകനായ പേസര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചു. പരിക്കിന്റെ അസ്വസ്ഥതകളെ തുടര്‍ന്നാണ് കമ്മിന്‍സ് പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ശ്രീലങ്കക്കെതിരെ 2 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. ഈ മാസം 29 മുതലാണ് ആദ്യ ടെസ്റ്റ് മത്സരം.


ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചതിനാല്‍ തന്നെ വേവലാതികളില്ലാതെ തന്നെ പരമ്പരയില്‍ കളിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിക്കും. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാതിരുന്ന ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിയെ ടീം തിരികെ വിളിച്ചു. ഓസ്‌ട്രേലിയ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റനായ കൂപ്പര്‍ കണോലിയ്ക്കും ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. സ്പിന്നര്‍മാരായ മാറ്റ് കുനമാന്‍, ടോഡ് മര്‍ഫി എന്നിവരും ടീമില്‍ തിരിച്ചെത്തി.


ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷെയ്ന്‍,അലക്‌സ് ക്യാരി, സീന്‍ അബോട്ട്, സ്‌കോട് ബോളണ്ട്, കൂപ്പര്‍ കോണോലി, ജോഷ് ഇംഗ്ലീഷ്, മാറ്റ് കുനമാന്‍, നഥാന്‍ ലിയോണ്‍,നഥാന്‍ മക്‌സ്വീനി,ടോഡ് മര്‍ഫി,മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :