ന്യൂഡൽഹി|
VISHNU N L|
Last Modified ചൊവ്വ, 28 ജൂലൈ 2015 (10:26 IST)
ഇന്ത്യ-
ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയുടെ സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. 70 ദിവസത്തെ മത്സര പരമ്പരകളാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റേത്. ട്വന്റി ട്വന്റി, ഏകദിനങ്ങള്‍, ടെസ്റ്റ് പരമ്പര എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മത്സരങ്ങള്‍. ആദ്യം
ട്വന്റി - 20കളും ഏകദിനങ്ങളും ഒടുവിൽ
ടെസ്റ്റുകളും എന്ന
രീതിയിലാണ് പരമ്പര ചാർട്ട് ചെയ്തിരിക്കുന്നത്. സെപ്തംബർ 29 ന് പരിശീലന ട്വന്റി - 20 കളിച്ച് തുടങ്ങുന്ന ദക്ഷിണാഫ്രിക്ക ഡിസംബർ ഏഴുവരെ ഇന്ത്യയിലുണ്ടാകും.
ഒക്ടോബർ രണ്ടിനാണ്
ട്വന്റി - 20 പരമ്പര തുടങ്ങുന്നത്. ഈ മത്സരത്തിന്റെ വേദിയായി നിശ്ചയിച്ചിരിക്കുന്നത്
ഹിമാചൽ
പ്രദേശിലെ ധർമ്മശാലയാണ്. അടുത്ത
ട്വന്റി - 20 ലോകകപ്പിനുള്ള വേദി കൂടിയാണ് ധർമ്മശാല.
രണ്ടാം
ട്വന്റി - 20
ഒക്ടോബർ അഞ്ചിന് കട്ടക്കിൽ നടക്കും. ഒക്ടോബർ എട്ടിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് അവസാന
ട്വന്റി - 20 മത്സരം. ആ
ട്വന്റി - 20 ലോകകപ്പ് ഫൈനൽ
വേദിയാണ് ഈഡൻ ഗാർഡൻസ്.
ഒക്ടോബർ 11 ന് കാൺപൂരിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. കാൺപൂരിൽ
ഡേമാച്ചായിരിക്കും നടത്തുക.
പരമ്പരയിലെ മറ്റ് മത്സരങ്ങളെല്ലാം
ഡേ ആൻഡ് നൈറ്റ് മാച്ചുകളായിരിക്കും. ഇൻഡോർ,
രാജ്കോട്ട്,
ചെന്നൈ, മുംബെയ് എന്നിവയാണ് മറ്റ് ഏകദിന മത്സരങ്ങളുടെ
വേദികൾ. ഒക്ടോബർ 25 ന് അഞ്ചാം ഏകദിനത്തോടെ മുംബെയ്‌യിൽ
ഏകദിന പരമ്പരയ്ക്ക്
സമാപനമാകും. തുടർന്ന് ടീം ബിൽഡിംഗ് സെഷനായി ഗോവയ്ക്ക്
പോകും.
നവംബർ അഞ്ചുമുതൽ
ഒൻപതുവരെ
മൊഹാലിയിലാണ് ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്.
നവംബർ
14 മുതൽ
18 വരെ ബംഗളുരുവിലാണ് രണ്ടാം ടെസ്റ്റ്.
മൂന്നാം ടെസ്റ്റ് നവംബർ 25 മുതൽ
29 വരെ
നാഗ്പൂരിലും
നാലാം ടെസ്റ്റ് ഡിസംബർ മൂന്നുമുതൽ
ഏഴുവരെ
ഡൽഹിയിലും നടക്കും.