1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit sharma warns sarfaraz on field video goes viral

Rohit sharma: സർഫു നീ കൂടുതൽ ഹീറോ കളിക്കല്ലെ, ഗ്രൗണ്ടിൽ സർഫറസിനെ ശാസിച്ച് രോഹിത്

Ravindra Jadeja and Rohit Sharma
റാഞ്ചി ടെസ്റ്റിനിടെ ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന്‍ കാണിച്ച അമിതാവേശത്തിനെ കളിക്കളത്തില്‍ തന്നെ ശാസിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ട് ഇന്നിങ്ങ്‌സിനിടെ സര്‍ഫറാസ് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്ത സര്‍ഫറാസ് ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നില്ല. ഇതാണ് ഇന്ത്യന്‍ നായകനെ ചൊടുപ്പിച്ചത്.
 
ഏറെ അപകടം പിടിച്ച പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്നായിരുന്നു രോഹിത്തിന്റെ പരാമര്‍ശം. ഹെല്‍മറ്റ് ധരിക്കാതെ നീ കൂടുതല്‍ ഹീറോ കളിക്കാന്‍ നില്‍ക്കേണ്ട എന്നായിരുന്നു രോഹിത് പറഞ്ഞത്.രോഹിത് പറയുമ്പോഴാണ് സര്‍ഫറാസും ഹെല്‍മറ്റിന്റെ കാര്യം ഓര്‍ക്കുന്നത്. ഉടന്‍ തന്നെ രോഹിത് പറഞ്ഞത് പ്രകാരം സര്‍ഫറാസ് ഹെല്‍മറ്റ് ധരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അടുത്ത ലേഖനം
Dhruv Jurel: ട്രോഫി മാത്രമാണ് ലക്ഷ്യം, സെഞ്ചുറി നേടാനാവത്തതിൽ ദുഖമില്ലെന്ന് ജുറൽ