മത്സരം തോറ്റതിന് കളിയാക്കി, ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് പാക് താരം, അപമാനിക്കാൻ ശ്രമിച്ചത് അഫ്ഗാൻകാരെന്ന് പിസിബി

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ഏപ്രില്‍ 2025 (12:57 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനവും തോറ്റതിന് പിന്നാലെ ആരാധകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് പാകിസ്ഥാന്‍ താരം കുഷ്ദില്‍ ഷാ. മത്സരത്തിലെ പാക് താരങ്ങളുടെ പ്രകടനത്തില്‍ നിരാശരായ ആരാധകര്‍ പാക് താരങ്ങളെ പരിഹസിച്ചിരുന്നു. മത്സരശേഷം പാക് താരങ്ങളെ കളിയാക്കിയ ആരാധകര്‍ക്ക് നേരെയാണ് ഖുഷ്ദില്‍ ഷാ പാഞ്ഞടുത്തത്.


സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പാകിസ്ഥാന്‍ താരത്തെ പിടിച്ചുമാറ്റിയത്. അതേസമയം ന്യൂസിലന്‍ഡില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചു. കളി കാണാനെത്തിയ അഫ്ഗാന്‍ പൗരന്മാരാണ് പാകിസ്ഥാന്‍ താരങ്ങളെ അപമാനിച്ചതെന്നാണ് പിസിബി പറയുന്നത്. ഖുഷ്ദില്‍ ഷാ ഇവരോട് നിര്‍ത്താന്‍ പറഞ്ഞെങ്കിലും പ്രകോപനം തുടരുകയായിരുന്നു. തുടര്‍ന്നാണ് കയ്യേറ്റം ചെയ്യാന്‍ താരം ശ്രമിച്ചതെന്നും പിസിബി വ്യക്തമാക്കി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :