മിസ്ബാ യുഗത്തിന് തിരശ്ശീല; ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് താരം

മിസ്ബ ഉള്‍ ഹഖ് ടെസ്റ്റ് മൽസരങ്ങളിൽ നിന്ന് വിരമിക്കുന്നു.

Misbah-ul-Haq, Pakistan, Test captain, cricket, ലാഹോർ, പാകിസ്ഥാൻ, ടെസ്റ്റ് ക്രിക്കറ്റ്, മിസ്ബ ഉള്‍ ഹഖ്
ലാഹോര്‍| സജിത്ത്| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (17:26 IST)
ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ മിസ്ബ ഉള്‍ ഹഖ് ടെസ്റ്റ് മൽസരങ്ങളിൽ നിന്ന് വിരമിക്കുന്നു. ലാഹോറിൽ വ്യാഴാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലാണ് മിസ്ബാ ഇക്കാര്യം വ്യക്തമാക്കിയത്. വെസ്റ്റ്ഇൻഡീസുമായി ഈ മാസം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയാടെ താന്‍ വിരമിക്കുമെന്നാണ്
മിസ്ബാ പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യക്തപരമായ കാരണങ്ങൾ മൂലമാണ് മൽസരങ്ങളിൽ നിന്ന് വിരമിക്കുന്നതെന്നും തന്റെ മേല്‍ സമർദ്ദങ്ങളൊന്നുമില്ലെന്നും പാക് നായകന്‍ വ്യക്തമാക്കി. 2011ലും 2015ലും ലോകകപ്പുകൾ നേടാൻ സാധിക്കാതിരുന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നിരാശയെന്നും മിസ്ബാ പറഞ്ഞു. മിസ്ബായുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടാനും പാകിസ്ഥാന് കഴിഞ്ഞു.

2010ൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിലാണ് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മിസ്ബാ 2015 ലോകകപ്പോടെയാണ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മിസ്ബായുടെ വിരമിക്കലിൽ പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ ഏറ്റവും സ്വാധീനമുള്ള അംബസാഡിറാണ് മിസ്ബായെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :