മെല്‍ബണ്‍|
jibin|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (20:14 IST)
യുവതാരം ജോ ബേണ്‍സിനെ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ടെസ്‌റ്റില്‍ ഓപ്പണറാക്കി ഇറക്കണമെന്ന് മുന്‍ ഓസ്ട്രേലിയന്‍
ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. വെസ്റേണ്‍ വാരിയേഴ്സ് ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയും ഓപ്പണറായി പരിഗണിക്കാവുന്നതാണ്. ഇരുവരും കഴിവുള്ള താരങ്ങളാണ്. ക്യാപ്റ്റന്‍ സ്റീവ് സ്മിത്തിനെ ദീര്‍ഘകാല മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ ആക്കരുതെന്നും ഹെയ്‌ഡന്‍ പറഞ്ഞു.
ക്രിസ് റോജേഴ്‌സ് വിരമിച്ച സാഹചര്യത്തില്‍ വാര്‍ണര്‍ക്കൊപ്പം ഓപ്പണറാകാന്‍ കൂടുതല്‍ മിടുക്കന്‍ ജോ ബേണ്‍സാണ്. ഇന്ത്യയില്‍ പര്യടനം നടത്തിയ
ഓസ്ട്രേലിയ എ ടീമിനു വേണ്ടി അദ്ദേഹം നടത്തിയ പ്രകടനം മികച്ചതായിരുന്നു. രണ്ടു ടെസ്‌റ്റിലും മധ്യനിരയില്‍ കളിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഓപ്പണറാകാന്‍ ബേണ്‍സിന് കഴിവുണ്ടെന്നും ഹെയ്‌ഡന്‍ പറഞ്ഞു.
ഇരുപത്തിരണ്ടുകാരനായ ബാന്‍ക്രോഫ്റ്റ് പ്രതിഭയുള്ള താരമാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബാന്‍ക്രോഫ്‌റ്റിനെ അധികം കാലം ഓപ്പണറാക്കി പരീക്ഷിക്കരുത്. അദ്ദേഹത്തിന് കൂടുതല്‍ യോജിക്കുന്നത് മൂന്നാം നമ്പര്‍ തന്നെയാണ്. ടീമിനെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഒരുക്കാന്‍ ഓപ്പണറും മൂന്നാം നമ്പര്‍ ബാറ്റ്സ്മാനും മികച്ചവരാകണം. അങ്ങനെ വന്നാല്‍ ബേണ്‍സും ബാന്‍ക്രോഫ്റ്റും ടീമില്‍ വരണം. ബേണ്‍സിനു പുറമേ ഉസ്മാന്‍ കവാജയെയും മൂന്നാം നമ്പറിലേയ്ക്ക് പരിഗണിക്കാമെന്നുമാണ് ഹെയ്‌ഡന്‍ പറഞ്ഞു.