ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 17 നവംബര്‍ 2014 (15:25 IST)
ഐപിഎൽ ആറാം സീസണിലെ വാതുവയ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് മുദ്ഗൽ കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി പരസ്യപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവെയ്പ് ആരോപണത്തില്‍ മുൻ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന് എതിരായായ പരാമര്‍ശമില്ല.
അതേസമയം ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും രാജസ്ഥാൻ റോയൽസ് സഹഉടമയുമായ രാജ് കുന്ദ്ര ഐപിഎൽ ചട്ടങ്ങൾ ലംഘിച്ചതായും, വാതുവെയ്പ് ഇടപാടുമായി നേരിട്ട് പങ്കുള്ളതായും വാതുവെപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ശ്രീനിവാസനും മെയ്യപ്പനും വാതുവയ്പിൽ ഏർപ്പെട്ടതിന് തെളിവില്ലെന്ന് 35 പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്, ശ്രീനിവാസനടക്കം നാലു പേർക്ക്, താരങ്ങൾ ഐപിഎൽ ചട്ടങ്ങൾ ലംഘിച്ചതായി അറിയാമായിരുന്നു. എന്നാൽ ഇതിന് ആവശ്യമായ തെളിവുകളില്ല. മാത്രമല്ല ഐപിഎൽ വാതുവയ്പിന്റെ അന്വേഷണം തടസപ്പെടുത്താൻ ശ്രീനിവാസൻ ശ്രമിച്ചതായും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം എന്‍ ശ്രീനിവാസന്‍ വാതുവെപ്പ് കേസുമായി യാതൊരു ബന്ധമില്ലെന്നും. ശ്രീനിവാസന്‍ ഇടപാടുകാരുമായി നേരിട്ടോ ആല്ലാതയോ ബന്ധപ്പെട്ടിട്ടില്ലെന്നും മുദ്ഗല്‍ കമ്മറ്റി വ്യക്തമാക്കുന്നു. അതോടൊപ്പം ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പനും ക്ളീൻ ചിറ്റ് നൽകി. അതേസമയം മെയ്യപ്പൻ ഇടനിലക്കാരുമായി ബന്ധപ്പെട്ടതായി പരാമർശമുണ്ട്. വാതുവെപ്പുമായി നേരിട്ട് അടുപ്പം ഇല്ലെങ്കിലും പല രീതിയില്‍ മെയ്യപ്പന്‍ അത്തരത്തില്‍ നീക്കം നടത്തിയെന്നും പറയുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമില്‍ പങ്കാളിത്തമില്ലെന്ന അദ്ദേഹത്തിന്റെ വാദം മുദ്ഗല്‍ കമ്മറ്റി തള്ളുകയും ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.