കൊല്‍ക്കത്ത|
jibin|
Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (01:46 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണില്‍ മലയാള സിനിമയില്‍ നിന്നൊരു അതിഥി. കിന്നാരം എന്ന സിനിമയില്‍ ജഗതി വരികള്‍ എഴുതി ആലപിക്കുന്ന പിസ്‌ത എന്ന ഗാനമാണ് ഐപിഎല്‍ സീസണിന്റെ പരസ്യഗാനമായി ചേര്‍ത്തിരിക്കുന്നത്.
കിന്നാരത്തില്‍ ജഗതി ആലപിച്ച പിസ്‌ത എന്ന ഗാനത്തിന് അധികം ശ്രദ്ധ ലഭിച്ചില്ലെങ്കിലും 2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍ അണിയിച്ചൊരുക്കിയ നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച നേരത്തില്‍ രാജേഷ് മുരുകന്‍ റീമിക്‍സ് ചെയ്‌ത പിസ്‌ത ഏറേ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ശബരീഷ് വര്‍മ്മയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനമാണ് ഐപിഎല്ലിലേക്ക് എത്തുന്നത്. ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനിടെയാണ് ഈ പരസ്യം ആദ്യമായി പ്രദര്‍ശിപ്പിച്ചത്.