അഡ്ലെയ്ഡ്:|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (10:25 IST)
ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഓസ്ട്രേലിയന്‍ മണ്ണിലെ ആദ്യ പരിശീലന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം.17 ഓവറില്‍ 72 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത വരുണ്‍ ആരോന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ 219 റണ്‍സിന് പുറത്താക്കി. മത്സരത്തില്‍ ഇന്ത്യയുടെ എല്ല ബോളര്‍മാരും വിക്കറ്റ് സ്വന്തമാക്കി.
അരോണിനെ കൂടാതെ ഭുവനേശ്വര്‍കുമാര്‍ 32 റണ്‍സിന് രണ്ടു വിക്കറ്റും മുഹമ്മദ് ഷമി 52 റണ്‍സിനു രണ്ടു വിക്കറ്റും സ്വന്തമാക്കി.കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 55 റണ്‍സെടുത്തിട്ടുണ്ട്. 10 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. മുരളി വിജയ്(32), ചേതേശ്വര്‍ പൂജാര(13) എന്നിവര്‍ ക്രീസില്‍. തകര്‍പ്പന്‍ പ്രകടനത്തോടെ ആദ്യ ടെസ്റ്റിനുള്ള ഇലവനില്‍
ആരോണ്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.