ഐപിഎല്ലിലെ മികച്ച ക്യാപ്‌റ്റന്മാര്‍ അവരാണ്; ലോകകപ്പില്‍ ആ കളിക്കാരനെ ഇന്ത്യ മിസ് ചെയ്യും - ഗാംഗുലി

 team india , dhoni , IPL , Rohit , sourav ganguly , ഋഷഭ് പന്ത് , സൗരവ് ഗാംഗുലി , ഋഷഭ് പന്ത് , ലോകകപ്പ് , ചെന്നൈ
ന്യൂഡല്‍ഹി| Last Modified ചൊവ്വ, 14 മെയ് 2019 (17:07 IST)
ലോകകപ്പില്‍ യുവതാരം ഋഷഭ് പന്തിന്റെ സേവനം ഇന്ത്യന്‍ ടീമിനെ ബാധിക്കുമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ആരുടെ സ്ഥാനത്താണ് പന്തിനെ മിസ് ചെയ്യുക എന്ന് പറയുന്നില്ല, പക്ഷെ ലോകകപ്പില്‍ അയാളുടെ സേവനം ഇന്ത്യ ഭയങ്കരമായി മിസ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

പരിക്കേറ്റ കേദാര്‍ ജാദവിന്റെ പകരക്കാരനായി ഋഷഭ് പന്ത് ടീമിലെത്തുമോ എന്ന ചോദ്യത്തിന് അത് തനിക്ക് പറയാനാവില്ലെന്നും ജാദവിന്റെ പരിക്ക് മാറട്ടെ എന്നു മാത്രമെ ഇപ്പോള്‍ പറയാനാവൂ എന്നും ഗാംഗുലി പറഞ്ഞു.

ഈ ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായാലും ഇനി മുന്നിലുള്ള ലോകകപ്പുകളില്‍ പന്ത് കളിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ഇതുകൊണ്ടൊന്നും പന്തിന്റെ വഴിയടയാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈയുടെ ധോണിയും മുംബൈയുടെ രോഹിത് ശര്‍മയുമാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരെന്നും ഗാംഗുലി വ്യക്തമാക്കി.

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമിയെന്ന് ഗാംഗുലി നേരത്തെ തന്നെ വിശേഷിപ്പിച്ചിരുന്ന പന്ത് ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ 16 ഇന്നിംഗ്‌സുകളില്‍ നിന്നായി 40.83 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 488 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :