സഞ്ജു ഓപ്പണിംഗിൽ തന്നെ, അഭിഷേകിനൊപ്പം വെടിക്കെട്ടിന് തീ കൊളുത്തും, ഇന്ത്യയുടെ സാധ്യതാ ടീം

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (16:49 IST)
ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീം നാളെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്വാളിയോറില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ടെസ്റ്റ് പരമ്പരയിലേറ്റ മാനക്കേട് മായ്ക്കാനാകും ബംഗ്ലാദേശ് ഇറങ്ങുക. അതേസമയം സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ യുവനിരയാണ് ഇന്ത്യയ്ക്കായി ഇറങ്ങുക.

ടി20 പരമ്പരയ്ക്ക് പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ മാത്രമാണുള്ളത്. ടോപ് ഓര്‍ഡറില്‍ കളിച്ച് പരിചയമുള്ള മലയാളി താരം സഞ്ജു സാംസണാകും ഇതോടെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗില്‍ ഇറങ്ങുക. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണിംഗ് ചെയ്ത പരിചയം സഞ്ജുവിനുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ 2 കളികളില്‍ ഒന്നും സഞ്ജു ഓപ്പണറായിരുന്നു. എന്നാല്‍ മത്സരത്തില്‍ തിളങ്ങാന്‍ സഞ്ജുവിനായിരുന്നില്ല.


ഏറെക്കാലത്തിന് ശേഷമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം ലഭിക്കുന്നത്. അതിനാല്‍ തന്നെ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്തുക എന്നത് സഞ്ജുവിന് അനിവാര്യമാണ്. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും നാലാമനായി ഹാര്‍ദ്ദിക് പാണ്ഡ്യയുമാകും ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഇറങ്ങുക. ശിവം ദുബെയും റിങ്കു സിംഗുമാകും ഫിനിഷര്‍മാരുടെ റോള്‍ കൈകാര്യം ചെയ്യുന്നത്. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ങ്ടണ്‍ സുന്ദറും ടീമില്‍ ഇടം നേടും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയിയും പേസര്‍മാരായി അര്‍ഷദീപ് സിംഗും ഹര്‍ഷിത് റാണയും മായങ്ക് യാദവുമാണ് പ്ലേയിംഗ് ഇലവനില്‍ ഉണ്ടാവുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :