കോഹ്‌ലി ഇനി തെറ്റ് ആവര്‍ത്തിക്കില്ല; അത്രയ്‌ക്കും ബോറാണ് ഈ സഹതാരം!

ധോണിയേപ്പോലെ കോഹ്‌ലിയും; ഇഷ്‌ടക്കാരെ തിരുകി കയറ്റിയതില്‍ വീഴ്‌ചയോ ?

  india , newzeland , dhavan , kohli , gautam ghambhir , team india , ശിഖര്‍ ധവാന്‍ , ബോള്‍ട്ട് , ഗൗതം ഗംഭീര്‍ , ഹെന്‍ട്രി , ന്യൂസിലന്‍ഡ് , ഇന്ത്യ , കൊല്‍ക്കത്ത ടെസ്‌റ്റ്
കൊല്‍ക്കത്ത| jibin| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (13:56 IST)
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീറിനെ തഴഞ്ഞ്
കളത്തിലിറങ്ങിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും പരാജയപ്പെട്ടതോടെ താരത്തിന്റെ നില പരുങ്ങലിലാകുന്നു. ധവാനെതിരെ വിമര്‍ശകരും ആരാധകരും വാള്‍ ഉയര്‍ത്തി കഴിഞ്ഞു.

ആദ്യ ഇന്നിംഗ്‌സില്‍ 10 പന്ത് നേരിട്ട ധവാന് ഒരു റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. പേസ് ബൗളര്‍ ഹെന്‍ട്രിയുടെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങുകയായിരുന്നു താരം. നിര്‍ണായകമായ രണ്ടാം ഇന്നിംഗ്‌സില്‍ 32 പന്തുകള്‍ നേരിട്ട് 17 റണ്‍സുമായി കൂടാരം കയറുകയായിരുന്നു. ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് കുടുങ്ങിയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ പുറത്തായത്.

കൊല്‍ക്കത്ത ടെസ്‌റ്റില്‍ ഗൗതം ഗംഭീര്‍ ടീമിലെത്തുമെന്ന് ആരാധകര്‍ കരുതിയിരുന്നുവെങ്കിലും പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും അവസാന നിമിഷം പതിവായി മോശം ഫോമില്‍ കളിക്കുന്ന ധവാനെ തന്നെ പരീക്ഷിക്കുകയായായിരുന്നു.

ഓപ്പണര്‍ ലോകേഷ് രാഹുലിന് പരുക്കേറ്റതിനെത്തുടര്‍ന്നാണ് ഗൗതം ഗംഭീര്‍ ടീമില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് ഇന്നിംഗ്സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രം കണ്ടെത്തിയ ധവാന് നറുക്ക് വീഴുകയായിരുന്നു. ഈ തീരുമാനം വീണ്ടും തെറ്റുന്ന കാഴ്‌ചയായിരുന്നു ഈഡന്‍ ഗാര്‍ഡനിലെ രണ്ട് ഇന്നിംഗ്‌സുകളിലും കണ്ടത്. ഈ ടെസ്‌റ്റില്‍ പരാജയം ഏറ്റുവാങ്ങിയാല്‍ ധവാന്റെ നില പരുങ്ങലിലാകും.

നേരത്തെ ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലും ദുലീപ് ട്രോഫിയിലൊന്നും കാര്യമായ പ്രകടനം കാഴ്ച്ച വെക്കാന്‍ ധവാന്‍ കഴിഞ്ഞിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :