Last Modified ഞായര്‍, 3 മാര്‍ച്ച് 2019 (13:33 IST)
പുൽവാമ, ബാലക്കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ലോകകപ്പില്‍നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന് ഇന്ത്യയിൽ ആവശ്യമുയർന്നിരുന്നു. പാകിസ്ഥാനെതിരെ
ബിസിസിഐയുടെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി.
ഭീകരവാദത്തിന് പ്രോത്സാഹനം നൽകുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഐസിസി അവസാനിപ്പിക്കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. എന്നാൽ, ഐസിസിക്ക് ക്രിക്കറ്റ് കാര്യങ്ങളിൽ മാത്രമേ അധികാരമുള്ളൂ എന്ന് അധികൃതർ ബിസിസിഐയെ അറിയിച്ചു.
‘പാക്കിസ്ഥാനെ ക്രിക്കറ്റിൽനിന്നു വിലക്കാനുള്ള നടപടി സ്വീകരിക്കുക ഐസിസിയെ സംബന്ധിച്ചിടത്തോളം നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്. ഒരു രാജ്യത്തെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഷ്ട്രീയ തീരുമാനമാണെന്നും അക്കാര്യത്തിൽ ഐസിസിക്ക് ഒന്നും ചെയ്യാനില്ലെന്നും ഐസിസി വ്യക്തമാക്കി.
പാക്കിസ്ഥാനെതിരെ ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ മുൻ താരങ്ങൾ വ്യത്യസ്ത നിലപാടെടുത്തത് വാർത്തയായിരുന്നു. പാക്കിസ്ഥാനെതിരെ കളിച്ചു തോൽപ്പിക്കണമെന്നുമായിരുന്നു സച്ചിൻ തെൻഡുൽക്കറും സുനിൽ ഗാവസ്കറും ഉൾപ്പെടെയുള്ളവരുടെ നിർദ്ദേശം. എന്നാൽ കളിക്കുന്നതിൽനിന്ന്
ഇന്ത്യ പിൻമാറണമെന്ന അഭിപ്രായപമാണ് സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ചത്.