അഭിറാം മനോഹർ|
Last Modified ഞായര്‍, 16 മാര്‍ച്ച് 2025 (09:07 IST)
ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കാണ് വരുണ്‍ വഹിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഹീറോയായാണ് ഇപ്പോള്‍ നില്‍ക്കുന്നതെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ബൗളിംഗ് രീതി അനുകൂലമല്ലെന്ന് വരുണ്‍ ചക്രവര്‍ത്തി പറയുന്നു.
എന്റെ ബൗളിംഗ് സ്‌റ്റൈല്‍ ടെസ്റ്റ് ക്രിക്കറ്റിന് ചേരില്ലെന്നാണ് എന്റെ ആശങ്ക. മീഡിയം പേസിന് തുല്യമായ രീതിയിലാണ് ഞാന്‍ പതെറിയുന്നത്. ടെസ്റ്റില്‍ 20- 30 ഓവറുകള്‍ തുടര്‍ച്ചയായി പന്തെറിയണം. എന്റെ ബൗളിങ് ശൈലിക്ക് അത് സാധിക്കില്ല. പരമാവധി 10- 15 ഓവറുകള്‍ എറിയാന്‍ സാധിക്കും. അത് ടെസ്റ്റിന് മതിയാകില്ല. ഇപ്പോള്‍ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. വരുണ്‍ പറഞ്ഞു.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ 3 മത്സരങ്ങളില്‍ കളിച്ച വരുണ്‍ 9 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇന്ത്യന്‍ കിരീടനേട്ടത്തില്‍ ഈ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു.