അഞ്ചാം നമ്പറില്‍ ആര് ?; പട്ടികയില്‍ നാലുപേര്‍ - വിന്‍ഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

  west indies , kohli , dhoni , team india , വെസ്‌റ്റ് ഇന്‍ഡീസ് , കോഹ്‌ലി , ഇന്ത്യ , ക്രിസ് ഗെയില്‍
ജോര്‍ജ്ടൗണ്‍| Last Updated: വ്യാഴം, 8 ഓഗസ്റ്റ് 2019 (14:49 IST)
- വെസ്‌റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലിന്റെ ഈ ടൂര്‍ണമെന്റോടെ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുമെന്നതാണ് ആരാധകരില്‍
നിരാശയുണ്ടാക്കുന്നത്.

ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നവരെല്ലാം ഗെയിലിനെയും ഇഷ്‌ടപ്പെടുന്നു എന്നതാണ് മറ്റുള്ളവരില്‍ വിന്‍ഡീസ് താരത്തെ
നിന്നും വ്യത്യസ്ഥനാക്കുന്നത്. കരീബിയന്‍ ക്രിക്കറ്റിനെയും അവരുടെ ലോകോത്തര താരങ്ങളെയും ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ ആരാധകര്‍.

എന്നാല്‍ ഈ മാനസിക അടുപ്പത്തെ ബൌണ്ടറിക്ക് പുറത്ത് നിര്‍ത്തിയാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്ന് ഇറങ്ങുക. ട്വന്റി-20 പരമ്പര സ്വന്തമാക്കിയ ടീമില്ല ഏകദിന കുപ്പായമണിയുക. പരിചയസമ്പന്നരായ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയേക്കും.

ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ നാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലെത്തും. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം നവ്ദീപ് സൈനി ടീമിലെത്തുമെന്നതാണ് ശ്രദ്ധേയം. ട്വന്റി-20 പരമ്പരയിലെ മികച്ച പ്രകടനമാണ് യുവതാരത്തിന് നേട്ടാമായത്.

രവീന്ദ്ര ജഡേജ പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍ ചാഹല്‍ കുല്‍ദീപ് സഖ്യത്തിലൊരാള്‍ പുറത്തിരിക്കും. കുല്‍‌ദീപിന് വിശ്രമം അനുവദിക്കാനായിരിക്കും ക്യാപ്‌റ്റന്‍ താല്‍പ്പര്യപ്പെടുക.

ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ ആശങ്കയുണ്ടെങ്കിലും ധവാന്‍ മടങ്ങി വന്നതിനാല്‍ രാഹുല്‍ നാലാമതിറങ്ങും. കേദാര്‍ ജാദവ്, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരില്‍ ഒരാള്‍ മാത്രമാണ് അഞ്ചാം സ്ഥാനത്ത് കളിക്കുക. ഋഷഭ് പന്ത് ആറാം നമ്പരില്‍ എത്തുമ്പോള്‍ ഏഴാം സ്ഥാനത്ത് ജഡേജയും എത്തും. ടോപ് ത്രീയില്‍ ധവാന്‍ , രോഹിത്, കോഹ്‌ലി ത്രിമൂര്‍ത്തികള്‍ പതിവ് പോലെ ക്രീസിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ ...

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ വേണ്ടിവന്നെങ്കിൽ, പന്തിന് 3 മത്സരം തന്നെ ധാരാളം
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 6 പന്തില്‍ പൂജ്യത്തിന് പുറത്തായ പന്ത് ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും
കഴിഞ്ഞ ഐപിഎല്‍ കാലം മുതല്‍ തന്നെ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് വീശുന്നത്. ഐപിഎല്ലിന് ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ
ആദ്യ 2 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ താരം മൂന്നാം മത്സരത്തില്‍ 44 റണ്‍സെടുത്താണ് ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി സിറാജ് എന്തു ചെയ്യും? കാണാം ആവേശപ്പോര്
നേരത്തെ ആര്‍സിബി താരമായിരുന്നു സിറാജ്. കോലിയുടെ വളരെ അടുത്ത സുഹൃത്തും

Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്

Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്
പ്രഭ്‌സിമ്രാന്‍ വെറും 34 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 202.94 സ്‌ട്രൈക് ...