"സൂപ്പർ മാനല്ല, ഇവൻ അതുക്കും മേലെ" 55 പന്തിൽ 158 നോട്ടൗട്ട്!! ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ഹാർദ്ദിക് പാണ്ഡ്യ

അഭിറാം മനോഹർ| Last Modified വെള്ളി, 6 മാര്‍ച്ച് 2020 (15:01 IST)
ട്വെന്റി ട്വെന്റി ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ വെടിക്കെട്ട് താരം ഹാർദ്ദിക് പാണ്ഡ്യ. ഡി വൈ പാട്ടീൽ ട്വെന്റി 20 ടൂർണമെന്റിലെ സെമിഫൈനൽ മത്സരത്തിലാണ് പാണ്ഡ്യ ബൗളർമാർക്കെതിരെ അഴിഞ്ഞാടിയത്. 55 പന്തുകൾ നേരിട്ട പാണ്ഡ്യ 158 റൺസുമായി മത്സരത്തിൽ പുറത്താവാതെ നിന്നു.


ഡി വൈ പാട്ടീൽ ട്വെന്റി 20 ടൂർണമെന്റിൽ മുൻപ് നടന്ന മത്സരത്തിൽ നേരത്തെ 37 പന്തുകളിൽ നിന്നും സെഞ്ച്വറി കണ്ടെത്തി താരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടി20യിലെ ഒരു ഇന്ത്യൻ കളിക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോഡ് താരം സ്വന്തമാക്കിയിരിക്കുന്നത്. 39 പന്തിൽ നിന്നും സെഞ്ച്വറി കണ്ടെത്തിയ താരം 20 സിക്സറുകളുടെ അകമ്പടിയിലാണ് 158 റൺസുകൾ സ്വന്തമാക്കിയത്. ഗാലറിയുടെ എല്ലാ മൂലയിലേക്കും സിക്സറുകൾ പറത്തിയ ഹാർദ്ദിക് ശ്രേയസ് അയ്യരുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സ്ഥാപിച്ച 147 റൺസിന്റെ റെക്കോഡാണ് മറികടന്നത്.

പരിക്കിനെ തുടർന്ന് നീണ്ടകാലമായി ഇന്ത്യൻ ടീമിന് വെളിയിലായിരുന്ന ഹാർദ്ദിക്കിന് ടീമിൽ തന്റെ സ്ഥാനം വീണ്ടെടുക്കാനുള്ള അവസരമായിരുന്നു ഡി വൈ പാട്ടീൽ ട്വെന്റി 20 ടൂർണമെന്റ്. നീണ്ടകാലമായി കളിക്കളത്തിൽ നിന്നും ഹാർദ്ദിക് തിരിച്ചെത്തിയ ടൂർണമെന്റിൽ തന്നെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഹാർദ്ദിക് പുറത്തെടുക്കുന്നത്. ഈ വർഷം ലോകകപ്പ് കൂടെ നടക്കാനിരിക്കെ ഈ പ്രകടനങ്ങൾ ഹാർദ്ദിക്കിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഭേദപ്പെട്ട നിലയിൽ
വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സ് എന്ന നിലയില്‍ നിന്നും 47ന് 2 വിക്കറ്റെന്ന നിലയിലേക്ക് ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ പാകിസ്ഥാൻ മുതലെടുക്കും: മുഹമ്മദ് ആമിർ
പാക് ടീമിനേക്കാള്‍ ശക്തമായ നിരയാണ് ഇന്ത്യയ്ക്കുള്ളത് എന്നതിനാല്‍ തന്നെ ഇന്ത്യയുടെ ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക പരിശീലനം നടത്തി പാക് ടീം
മത്സരത്തിന് മുന്‍പ് ദുബായിലെ സാഹചര്യത്തെ പറ്റി പൂര്‍ണമായി മനസിലാക്കാനാണ് പാക് ടീമിന്റെ ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി വിശദീകരണം നൽകണമെന്ന് പിസിബി
ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ ദേശീയഗാനം അബദ്ധത്തില്‍ പ്ലേ ചെയ്തതില്‍ ഉത്തരവാദിത്തം ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്ത് ഓസ്ട്രേലിയ, മൈറ്റി ഓസീസ് എന്ന പേര് ചുമ്മാ കിട്ടിയതല്ലാ..
ഓസ്‌ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍സിസ് 3 വിക്കറ്റും ആഡം സാമ്പ, മര്‍നസ് ലബുഷെയ്ന്‍ ...