അനുബന്ധ വാര്‍ത്തകള്‍
- T20 World Cup 2024, West Indies vs Papua New Guinea: കഷ്ടിച്ചു ജയിച്ച് വെസ്റ്റ് ഇന്‍ഡീസ്, വിറപ്പിച്ച് പപ്പു ന്യു ഗിനിയ
- ടി20യില്‍ പറയാന്‍ മാത്രം നേട്ടമൊന്നുമില്ല, പക്ഷേ.. പന്തിന്റെ സന്നാഹമത്സരത്തിലെ പ്രകടനത്തെ പുകഴ്ത്തി സഞ്ജയ് മഞ്ജരേക്കര്‍
- അന്നും ഇന്നും കോലി തന്നെ പാകിസ്ഥാന് ഭീഷണി, തുറന്ന് സമ്മതിച്ച് മിസ് ബാ ഉൾ ഹഖ്
- യുദ്ധം വന്നാൽ പേടിച്ചോടുന്നവനല്ല ഹാർദ്ദിക്, ഇന്ത്യൻ ജേഴ്സിയിൽ വേറെ തന്നെയെന്ന് ആരാധകർ
- സഞ്ജു നിരാശനാകേണ്ട, ഇന്ത്യയുടെ ലോകകപ്പ് ബാറ്റിംഗ് ലൈനപ്പ് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ
First Super Over in T20 World Cup 2024: ലോകകപ്പിലെ ആദ്യ സൂപ്പര്‍ ഓവര്‍; വാശിയേറിയ പോരാട്ടത്തില്‍ നമീബിയയ്ക്ക് ജയം
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് നേടി
Namibia Cricket Team
Oman vs Namibia T20 World Cup Match: ട്വന്റി 20 ലോകകപ്പ് 2024 ലെ ആദ്യ സൂപ്പര്‍ ഓവര്‍ മത്സരത്തില്‍ നമീബിയയ്ക്കു ജയം. വാശിയേറിയ പോരാട്ടത്തില്‍ ഒമാനെയാണ് നമീബിയ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 ന് ഓള് ഔട്ടാകുകയായിരുന്നു. നമീബിയയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമുകളുടേയും സ്കോര്‍ തുല്യമായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്..!
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒമാന്‍ ഒരോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നമീബിയ താരം ഡേവിഡ് വീസ് ആണ് കളിയിലെ താരം.