ലോകകപ്പില്‍ ഗെയിലാകും വിന്‍ഡീസിന്റെ സൂപ്പര്‍‌താരം; ഇതാണ് കാരണം!

 chris gayle , west indies , gayle , world cup , വെസ്‌റ്റ് ഇന്‍ഡീസ് , ലോകകപ്പ് , ക്രിസ് ഗെയില്‍
ജമൈക്ക| Last Modified ചൊവ്വ, 7 മെയ് 2019 (13:07 IST)
ഏകദിന ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസ് ടീമിന്റെ വൈസ് ക്യാപ്റ്റനായി സീനിയര്‍ താരം ക്രിസ് ഗെയ്‌ലിനെ തിരഞ്ഞെടുത്തു. യുവതാരങ്ങള്‍ കൂടുതലുള്ള വിന്‍ഡീസ് ടീമിനെ വിജയങ്ങളില്‍ എത്തിക്കാന്‍ ഗെയിലിന് നല്‍കിയ ഈ ചുമതല സഹായിക്കുമെന്നാണ് സെലക്‍ടര്‍മാരുടെ നിലപാട്.

വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തതില്‍ അഭിമാനവും സന്തോഷമുണ്ടെന്ന് ഗെയില്‍ വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാവും ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുക. വിന്‍ഡീസ് ടീമിനു മേല്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്.

ടീമിലെ ഏറ്റവും മുതിര്‍ന്ന താരമെന്ന നിലയ്‌ക്ക് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെയും സഹതാരങ്ങളെയും
പിന്തുണയ്‌ക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും ഗെയില്‍ പറഞ്ഞു.

2010 ജൂണിലാണ് 37കാരനായ ഗെയില്‍ വിന്‍സീഡിനെ അവസാനമായി നയിച്ചത്. വിന്‍ഡീസിനായി 289 ഏകദിനങ്ങളില്‍ കളിച്ച താരം ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :