ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ലീഡ്; ശ്രീലങ്ക പതറുന്നു

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ ആധിപത്യമുറപ്പിച്ചു.

srilanka, australia, test ശ്രീലങ്ക, ഓസ്ട്രേലിയ, ടെസ്റ്റ്
ശ്രീലങ്ക| സജിത്ത്| Last Modified വ്യാഴം, 28 ജൂലൈ 2016 (09:46 IST)
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ആധിപത്യമുറപ്പിച്ചു. ആദ്യ ഇന്നിങ്സിൽ 86 റൺസിന്റെ നിർണായക ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കൻ ഓപ്പണർ കുശാൽ പെരേരയുടെ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്സിൽ രണ്ടു ടീമും ചെറു സ്കോറുകൾ മാത്രം സ്വന്തമാക്കിയ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ അവസാന പന്തിലാണ് പെരേര പുറത്തായത്. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 117 റൺസെടുത്തപ്പോൾ ഓസ്ട്രേലിയ 203 റൺസിനു പുറത്തായി. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഓസ്ട്രേലിയൻ താരങ്ങളും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി.

ശ്രീലങ്കയുടെ വെറ്ററൻ താരം രംഗന ഹെറാത്തും പുതുമുഖ താരം സാന്ദകനും നാലു വിക്കറ്റ് വീതം വീഴ്ത്തി. ബോളർമാർക്ക് ഇപ്പോഴും ആനുകൂല്യം നൽകുന്ന പിച്ചിൽ സ്വന്തമാക്കിയ ലീഡ് കളിയുടെ ഗതിയിൽ നിർണായകമാകാനാണു സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :