ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയക്ക് 539 റണ്‍സിന്റെ വിജയലക്ഷ്യം

റണ്‍മല കടന്ന് ചരിത്രം രചിക്കാന്‍ ഓസീസിനാകുമോ ?

south africa, australia, 1st Test, Perth പെര്‍ത്ത്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്
പെര്‍ത്ത്| സജിത്ത്| Last Modified ഞായര്‍, 6 നവം‌ബര്‍ 2016 (12:52 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 539 റണ്‍സിന്റെ വിജയലക്ഷ്യം. ഈ കൂറ്റന്‍ വിജയലക്ഷ്യം ഓസീസ് മറികടക്കുകയാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയം എന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയക്ക് സ്വന്തമാക്കാന്‍ സാധിക്കും. പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 540 റണ്‍സ് എടുത്ത് ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തകര്‍പ്പന്‍ സെഞ്ച്വറിയുമായി എല്‍ഗറും ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കക്കായി ഈ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 316 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതം എല്‍ഗര്‍ 127റണ്‍സ് നേടിയപ്പോള്‍ 225 പന്തില്‍ 20 ഫോറും ഒരു സിക്‌സും ഉള്‍പെടെയാണ് ഡുമിനി 141 റണ്‍സ് നേടിയത്. കൂടാതെ 64 റണ്‍സുമായി ഡികോക്കും 73 റണ്‍സുമായി പിലാന്തര്‍ മികച്ച പിന്തുണനല്‍കി. ആദ്യമത്സരം കളിക്കുന്ന മഹാരാജ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :