ഇനിയില്ല ബോണ്ട്

ക്രൈസ്റ്റ്‌ചര്‍ച്ച്| WEBDUNIA|
PRO
തീപാറുന്ന പന്തുകള്‍കൊണ്ട് ബാറ്റ്‌സ്മാന്‍റെ ചങ്കിടിപ്പ് കൂട്ടിയ ന്യൂസിലന്‍ഡ് പേസ് ബൌളര്‍ ഷെയിന്‍ ബോണ്ട് ക്രിക്കറ്റിനോട് വിടചൊല്ലി. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്ന ബോണ്ട് ട്വന്‍റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ടീം സെമിയിലെത്താതെ പുറത്തായതൊടെയാണ് ഏകദിനത്തില്‍ നിന്നും ട്വന്‍റി-20യില്‍ നിന്നും വിരമിക്കുകയണെന്ന് പ്രഖ്യാപിച്ചത്.

ഇതാണ് ശരിയായ സമയം. ന്യൂസിലന്‍ഡ് ടീമിലെ എന്‍റെ സഹതാരങ്ങളെ പിരിയുന്നതില്‍ സങ്കടമുണ്ട്. എന്‍റെ 100 ശതമാനവും ന്യൂസിലന്‍ഡിന് വേണ്ടി സമര്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്-വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബോണ്ട് പറഞ്ഞു.

ആറു വയസു മുതല്‍ ന്യൂസിലന്‍ഡിന് കളിക്കുക എന്നത് എന്‍റെ സ്വപ്നമയിരുന്നു. അത് സഫലമായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ബോണ്ട് പറഞ്ഞു. ബോണ്ടിനെ പോലൊരു താരത്തിന്‍റെ നഷ്ടം നികത്തുക എളുപ്പമല്ലെന്ന് ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി പറഞ്ഞു. വിടാതെ പിന്തുടരുന്ന പരുക്കാണു ബോണ്ടിന്‍റെ തീരുമാനത്തിനു പിന്നിലെന്നാണ് കരുതുന്നത്‍.

2001ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ബൊണ്ട് ഇതുവരെ കളിച്ചത് 18 ടെസ്റ്റുകള്‍ മാത്രമാണ്. 87 ടെസ്റ്റ് വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. 82 ഏകദിനങ്ങളില്‍ നിന്ന് 147 വിക്കറ്റ് നേടിയ ബോണ്ട് 20 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റും സ്വന്തമാക്കി. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയും ബോണ്ട് പന്തെറിഞ്ഞു. ഇതിനിടെ സമാന്തര ഇന്ത്യന്‍ ക്രിക്കറ്റ് ലീഗായ ഐസിഎല്ലിനു വേണ്ടി കളിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കും നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :