നൈറ്റ്‌ റൈഡേഴ്സ് ക്രമക്കേട് നടത്തി

കൊല്‍ക്കത്ത| WEBDUNIA|
PRO
ഐപിഎല്‍ സാമ്പത്തിക ഇടപാടുകളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്രമക്കേട് നടത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചു. റൈഡേഴ്സ് നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ കുറ്റകരമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും റവന്യൂ സര്‍വീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ അഖിലേന്ദു ജാദവ്‌ പറഞ്ഞു.

മൗറീഷ്യസ്‌ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയ്ക്ക്‌ ഒഴുകിയ കള്ളപ്പണത്തെക്കുറിച്ചാണ്‌ ആദായനികുതി വകുപ്പ്‌ പ്രധാനമായും അന്വേഷിക്കുന്നതെന്നു അഖിലേന്ദു ജാദവ്‌ പറഞ്ഞു. ഇതിന്‌ പുറമേ ഐപിഎല്‍ ഫ്രാഞ്ചൈസിയും സംസ്ഥാന ക്രിക്കറ്റ്‌ ബോര്‍ഡും തമ്മിലുള്ള ഇടപാടുകളുടെ നിയമസാധുത എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ ഓഫീസ്‌, നൈറ്റ്‌ റൈഡേഴ്സ്‌ ടീമിന്റെ ആസ്ഥാനം, ടീം ഉടമസ്ഥരായ റെഡ്‌ ചില്ലീസ്‌ എന്റര്‍ടെയ്ന്‍മെന്റിന്റെ ആസ്ഥാനം എന്നിവടങ്ങളിലായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ റെയ്ഡ്‌ നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നിന്‌ തുടങ്ങിയ റെയ്ഡ്‌ ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. ഷാരൂഖ്‌ ഖാന്‍, ഐടിസി മേധാവി സോനാര്‍ ബാംഗ്ല, ഷേക്സ്പിയര്‍ സരാനി എന്നിവരാണ്‌ റെഡ്‌ ചില്ലീസിന്റെ ഉടമസ്ഥര്‍.

കൊച്ചി ടീം ഉടമസ്ഥരായ റൊണ്‍‌ഡീവൂ കണ്‍സോര്‍ഷ്യം, പൂനയിലെ സഹാറ ഗ്രൂപ്പ്‌, മുംബൈ ഇന്ത്യന്‍സ്‌, ഡെല്‍ഹി ഡയര്‍ഡെവിള്‍സ്‌, കോല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌, ഡക്കാന്‍ ചാര്‍ജേഴ്സ്‌, ചെന്നൈ സൂപ്പര്‍ കീങ്ങ്സ്‌, രാജസ്ഥാന്‍ റോയല്‍സ്‌, പഞ്ചാബ്‌ കിങ്ങ്സ്‌ ഇലവന്‍ എന്നീ പത്ത്‌ ടീമുകളെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :