അഫ്രീദിക്കിഷ്ടം റൈഡേഴ്സും റോയല്‍‌സും

ഇസ്ലാമാബാദ്| WEBDUNIA| Last Modified തിങ്കള്‍, 4 ജനുവരി 2010 (14:26 IST)
PRO
ഐപി‌എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലോ രാജസ്ഥാന്‍ റോയല്‍‌സിലോ ചേരാനാണ് തനിക്കിഷ്ടമെന്ന് പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി തന്‍റെ ഇഷ്ടം വെളിപ്പെടുത്തിയത്.

ഐപി‌എല്ലില്‍ ഒരുപാടു ടീമുകള്‍ എന്‍റെ കാര്യത്തില്‍ താല്‍‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താരലേലത്തില്‍ കാര്യങ്ങള്‍ എങ്ങനെ കലാശിക്കുമെന്ന് കാത്തിരുന്നു കാണാം. രാജസ്ഥാന്‍ റോയല്‍‌സിനോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോ ആണ് തെരഞ്ഞെടുപ്പില്‍ ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് അഫ്രീദി പറഞ്ഞു.

പാകിസ്ഥാന്‍ ട്വന്‍റി-20 ടീമിന്‍റെ നായകനാണ് അഫ്രീദി. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ട്വന്‍റി-20 ടൂര്‍ണ്ണമെന്‍റില്‍ സൌത്ത് ഓസ്ട്രേലിയയ്ക്ക് വേണ്ടിയിറങ്ങിയ അഫ്രീദി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൌത്ത് ഓസ്ട്രേലിയയെ അടുത്ത ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണ്ണമെന്‍റിലെത്തിക്കുക എന്നതാണ് തന്‍റെ ലക്‍ഷ്യമെന്ന് അഫ്രീദി പറഞ്ഞു. ഈ മാസമാണ് ഐപി‌എല്‍ താരലേലം നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :