ഗള്‍ഫില്‍ കൊറോണ വൈറസ് പടരുന്നു: ഇന്ത്യക്ക് മൌനം

ന്യൂഡഹി| WEBDUNIA|
PRO
PRO
നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യകാര്‍ ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നു. ഇവരില്‍കൂടി വൈറസ് രാജ്യത്തേക്ക് വരാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സംഭവത്തിന്റെ ഗൌരവത്തിനനുസരിച്ചുള്ള പ്രതിരൊധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ സ്വീകരീച്ചിട്ടില്ല.

മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോ എന്ന് പേരുള്ള ഈ രോഗം ചികിത്സകര്‍ക്കും പകരാന്‍ സാധ്യത്യുള്ളതാണ്. ഇതിനോടകം തന്നെ രോഗം ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ 76 പേര്‍ മരണമടഞ്ഞതായാണ് അനൌദ്യോഗിക വിവരങ്ങള്‍. എന്നാല്‍ സൌദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇക്കര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് വ്യാപക പ്രതിഷേധത്തഇനും കാരണാമായിട്ടുണ്ട്.

വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരില്‍ മലയാളികളുമുണ്ടെന്നാണ് പറയപ്പെടുന്നത്. കൊറോണ വൈറസിനെതിരെ പ്രതിരോധ മരുന്നുകള്‍ ഇതുവരെ ലഭ്യമല്ല. തുടര്‍ച്ചയായ പനിയും ചുമയും അണുബാധയുമാണ് ഈ വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണം.

രോഗബാധ്അയേല്‍ക്കുന്നവരെ പ്രത്യേകമായി മാറ്റിക്കിടത്തി ചികതിക്കണം. ഈ വൈറസ് മരണകാരണമല്ലെങ്കിലും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ആരോഗ്യ നിലവഷളാകാനും മരണപ്പെടാനും ഇത് കാരണാമാകുമെന്നതിനാ‍ലാണ് വൈറസ് ബാധയേറ്റവരെ പ്രത്യേകമായി മാറ്റി ചികിത്സിക്കുന്നത്.

രോഗത്തിന്റെ വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് കാട്ടി ലോകാരോഗ്യ സംഘടന അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ആശങ്ക ഉയര്‍ത്തുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിമാനത്താവളങ്ങളിലടക്കം ജാഗ്രത പാലിക്കുന്നുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :