ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റിന് സാധ്യത

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 14 ഏപ്രില്‍ 2014 (14:54 IST)
PRO
PRO
ആരാധകരുടെ കാത്തിരിപ്പിന് വിരാ‍മമിട്ട് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് സാധ്യത തെളിയുന്നു. 2015-2023 വര്‍ഷങ്ങളില്‍ ആറ് പരമ്പരകളിലാവും ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുക.

പാകിസ്ഥാന്‍ ക്രിക്കറ്റിനുവേണ്ടി ഐസിസി തയ്യാറാക്കുന്ന പട്ടികയിലാണ് പരമ്പര നിര്‍ദേശം. എന്നാല്‍ ഇരു രാജ്യങ്ങളും തുറന്ന ചര്‍ച്ചകളിലൂടെയാകും പരമ്പര നടത്തുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. നയതന്ത്രരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനാല്‍ സര്‍ക്കാരുകളുടെ അംഗീകാരവും അത്യാവശ്യമാണ്. മല്‍സരങ്ങള്‍ കൂടുതല്‍ യുഎഇയിലാവും നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :