കൂട്ടബലാത്സംഗം: മൂന്ന് പേര്‍ കുറ്റക്കാര്‍

ഗയ| WEBDUNIA| Last Modified തിങ്കള്‍, 17 മെയ് 2010 (11:40 IST)
PRO
ജപ്പാന്‍ വംശജയായ 25 കാരിയെ ബീഹാറിലെ ഗയയില്‍ വച്ച് ഓട്ടോറിക്ഷയില്‍ നിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജേഷ് നരൈന്‍ സേവക് പാണ്ഡെയാണ് തിങ്കളാഴ്ച കേസില്‍ വിധി പറഞ്ഞത്.

ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ ഉള്‍പ്പെട്ട കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണ്. പിടിയിലായ പപ്പു കുമാര്‍, ഉദയ് കുമാര്‍, അഞ്ജു കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചു.

ലുതാന്‍ യാദവ്, രാജന്‍ യാദവ് എന്നീ പ്രതികളെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ വസ്തുവകകള്‍ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

2010 ഏപ്രില്‍ 16 ന് അം‌വാന്‍ ഗ്രാമത്തിനു സമീപത്തുവച്ചാണ് യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഏപ്രില്‍ 22 ന് ആണ് വിചാരണ തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :