സാവിത്രി ജിന്‍ഡാല്‍ ‘പണക്കാരി അമ്മ’

ഹൂസ്റ്റണ്‍| WEBDUNIA|
PRO
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നയായ സാവിത്രി ജിന്‍ഡാല്‍ ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് അമ്മമാരുടെ പട്ടികയിലും ഇടം തേടി. ഫോര്‍ബ്സ് മാഗസിന്‍ നടത്തിയ സര്‍വെയിലാണ് സാവിത്രിക്ക് ഈ ബഹുമതി ലഭിച്ചത്.

ധനികരായ അമ്മമാരെ തെരഞ്ഞെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള ധനിക എന്ന ബഹുമതിയും സാവിത്രിക്ക് സ്വന്തമാക്കാനായി. ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയായ ഇവര്‍ക്ക് ഒമ്പത് മക്കളാണ് ഉള്ളത്.

ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഓം‌പ്രകാശ് ജിന്‍ഡാലിന്റെ വിധവയായ സാവിത്രി ജിന്‍ഡാലിന് 12.2 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഏറ്റവും ധനികരായ അമ്മമാരെ തെരഞ്ഞെടുത്തത് ലോകത്തിലെ 70 ധനിക അമ്മമാരില്‍ നിന്നാണ്.

ജോണ്‍ വാള്‍ട്ടന്റെ വിധവ ക്രിസ്റ്റി വാള്‍ട്ടനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇവര്‍ക്ക് 22. 5 ബില്യന്‍ ആസ്തിയാണ് ഉള്ളത്. സാവിത്രി ജിന്‍ഡാലിന് പട്ടികയില്‍ നാലാം സ്ഥാനമാണ് ഉള്ളത്. ഹാരി പോര്‍ട്ടര്‍ എഴുത്തുകാരി ജെ കെ റൌളിംഗിന് സ്വന്തം പ്രയത്നത്താല്‍ ഉയര്‍ന്നുവന്ന ധനിക മാതാക്കളുടെ പട്ടികയില്‍ സ്ഥാനം നേടാന്‍ സാധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :