“മസ്ജിദ് തകര്‍ക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു”

റായ്‌ബറേലി| WEBDUNIA|
PRO
ബാബറി മസ്ജിദ് തകര്‍ക്കാന്‍ ശ്രമം നടക്കുമെന്നതിനെ കുറിച്ച് ഫൈസാബാദ് പൊലീസിന് മതിയായ രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു എന്ന് ഒരു മുതിര്‍ന്ന വനിതാ ഐപി‌എസ് ഓഫീസര്‍. ബാബറി മസ്ജിദ് തകര്‍ത്ത സമയത്തെ അദ്വാനിയുടെ സുരക്ഷാ ഓഫീസറായിരുന്ന ഐപി‌എസ് ഉദ്യോഗസ്ഥ അഞ്ജു ഗുപ്തയാണ് വെള്ളിയാഴ്ച കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് ഒരു ദിവസം മുമ്പ്, അതായത് 1992 ഡിസംബര്‍ അഞ്ചിന്, ഫൈസാബാദ് ഐജി എകെ ശരണ്‍ വിളിച്ചു ചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തില്‍ താനും പങ്കെടുത്തിരുന്നു. 40-45 മിനിറ്റ് നീണ്ട യോഗത്തില്‍ വച്ച് ശരണ്‍ സുരക്ഷാമുന്നറിയിപ്പിനെ കുറിച്ച് പറഞ്ഞിരുന്നു എന്നും അഞ്ജു കോടതിയില്‍ പറഞ്ഞു.

1990 ബാച്ചിലെ ഐപി‌എസ് ഓഫീസറാണ് അഞ്ജു. ബാബറി മസ്ജിത് തകര്‍ത്ത കേസിലെ ഒമ്പതാം സാക്ഷിയായ ഇവരിപ്പോള്‍ റോയിലാണ് സേവനമനുഷ്ഠിക്കുന്നത്.

ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ ബിജെപി നേതാവ് എല്‍കെ അദ്വാനി 175 മീറ്റര്‍ അകലെ ഉണ്ടായിരുന്നു എന്നും അദ്വാനി മസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകരെ പ്രോത്സാഹിപ്പിച്ചു എന്നും ഇവര്‍ കഴിഞ്ഞ മാസം കോടതിക്കു മുമ്പാകെ സാക്ഷിമൊഴി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :