ഗാന്ധിജിക്ക് രാഷ്ട്രത്തിന്റെ പ്രണാമം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 30 ജനുവരി 2010 (13:21 IST)
PRO
മഹാത്മാ ഗാന്ധിയുടെ അറുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനമായ ശനിയാഴ്ച രാജ്യം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ദേശീയ രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്ന ഇന്ന് ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ അദ്ദേഹത്തിനോടുള്ള ആദര സൂചകമായി ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്ഘട്ട് സമാധി സമിതിയുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ത്ഥനയും നടന്നു.

ബുദ്ധമതം, ബഹായി മതം, ഹിന്ദു മതം, ഇസ്ലാം മതം, ജൈന മതം, ജൂത മതം, പാഴ്സി മതം, സിഖ് മതം എന്നീ വിശ്വാസങ്ങള്‍ക്ക് അനുസൃതമായ പ്രാര്‍ത്ഥനകള്‍ അരമണിക്കൂറോളം നീണ്ടു. പ്രതിരോധ മന്ത്രാലയവും എല്ലാ വര്‍ഷത്തെയും പോലെ ഗാന്ധിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സര്‍വമത പ്രാര്‍ത്ഥനയ്ക്ക് പുറമെ ഗാന്ധി സ്മൃതി സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിപാടികളും രാജ്ഘട്ടില്‍ ഒരുക്കിയിരുന്നു. വിശിഷ്ടാതിഥികള്‍ക്ക് പുറമെ ആയിരക്കണക്കിന് പൊതുജനങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ഗാന്ധിജിയുടെ സമാധി സ്ഥലത്ത് ഒത്തുചേര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :