ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » റഹ്മാന്‍ ഖാന്റെ കാര്‍ കണ്ടെത്തി (Rahman Khan's stolen pilot vehicle found)
Feedback Print Bookmark and Share
 
രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്റെ മോഷണം‌പോയ കാര്‍ കണ്ടെത്തി. രംഗപുരയില്‍ ഉപേക്ഷിക്കപ്പെട്ടനിലയിലാണ് കാര്‍ കണ്ടെത്തിയതെന്ന് പൊലീസ് ചൊവ്വാഴ്ച പറഞ്ഞു.

ഖാന്റെ വാഹനവ്യൂഹത്തിലെ ബൊലേറോ കാര്‍ ഡ്രൈവര്‍ നിരഞ്ജന്‍ മൊഹന്തിയുടെ ആര്‍ കെ പുരത്തുള്ള വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മോഷണം‌പോയത്. അജ്ഞാതനായ മോഷ്ടാവ് കാര്‍ കടത്തിക്കൊണ്ടു പോവുന്നത് കണ്ട ഡ്രൈവര്‍ അല്‍പ്പദൂരം പിന്തുടര്‍ന്നുവെങ്കിലും കാറുമായി അയാള്‍ രക്ഷപെട്ടു.

പാര്‍ലമെന്റ് പരിസരത്തേക്ക് പ്രവേശനം അനുവദിക്കുന്ന റേഡിയോ സംവിധാനവും സ്റ്റിക്കറുകളും കാറില്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസ് അതീവജാഗ്രതപുലര്‍ത്തിവരികയായിരുന്നു.

ആദ്യമായാണ് സര്‍ക്കാരിലെ ഒരു ഉന്നതന്റെ ഔദ്യോഗിക വാഹനം മോഷണം‌പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഞായറാഴ്ച രാത്രി വൈകിയാണ് നിരഞ്ജന്റെ ഡ്യൂട്ടി അവസാനിച്ചത്. അതിനാല്‍ വാഹനത്തില്‍ തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍