തേക്കടിദുരന്തം: ബോട്ട് ജീവനക്കാര്‍ രക്ഷപെട്ടു

തേക്കടി| WEBDUNIA|
തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ബോട്ട് ജീവനക്കാര്‍ രക്ഷപ്പെട്ടു. ബോട്ട് ജീവനക്കാരായ വിക്‌ടറും അനീഷുമാണ് അദ്‌ഭുതകരമായി രക്ഷപ്പെട്ടത്.

മരിച്ചവരില്‍ ആറുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ പഞ്ചാബ്, ഡല്‍ഹി, കൊല്‍ക്കത്ത, കുംഭകോണം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ഇതുവരെ 32 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എത്രപേര്‍ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. നാല് പേര്‍ രക്ഷപ്പെട്ടെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നേവിയുടെ ഹെലികോപ്‌റ്റര്‍ കനത്ത മഴയെ തുടര്‍ന്ന് മടങ്ങി. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്ക് ഇപ്പോള്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :