കലാം ഇനി മാധ്യമ ലോകത്ത്

WD
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാമിന് രാഷ്ട്രപതിഭവന് പുറത്തും സമയം തികയുന്നില്ല. അദ്ദേഹം ഇപ്പോള്‍ ഒരു ഇ-പേപ്പര്‍ പുറത്തിറക്കിയിരിക്കുന്നു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ രാജ്യത്തിന്‍റെ വിജയ ഗാഥകള്‍ പറയാന്‍ മടിക്കുന്നിടത്താണ് ‘ബില്യന്‍ ബീറ്റ്സ്’ എന്ന പുതിയ ഇ-പേപ്പറിന്‍റെ സ്ഥാനമെന്നും കലാം പറയുന്നു. പുതിയ ഇ-പേപ്പര്‍ ദ്വൈമാസികയായാണ് പുറത്തിറങ്ങുന്നത്.

സമകാലീ‍ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ അമിത രാഷ്ട്രീയവും കൊലപാതകവും ജാതീയതയും നിറഞ്ഞ് നില്‍ക്കുന്നതില്‍ കലാമൈനുണ്ടായ നിരാശയാണ് ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നായകന്‍‌മാരുടെ പറയാത്ത കഥകള്‍ പ്രസാധനം ചെയ്യാന്‍ കലാമിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ ഒരു ടെലിവിഷന്‍ അഭിമുഖം കഴിഞ്ഞ് സ്റ്റുഡിയോയ്ക്ക് വെളിയില്‍ എത്തിയപ്പോഴാണ് സ്വന്തം മാ‍ധ്യമം എന്ന ആശയം അദ്ദേഹത്തിന് ഉണ്ടായതെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.

ചെന്നൈ| PRATHAPA CHANDRAN|
മാധ്യമം എന്നതിന് ഉപരി ‘വിജ്ഞാനപരമായ ബന്ധപ്പെടുത്തല്‍’ എന്ന ആശയമാണ് കലാമിനെ ഇ-പേപ്പര്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ബില്യന്‍ ബീറ്റ്സ്, അബ്ദുള്‍കലാം ഡോട്ട് കോം എന്ന സൈറ്റിനൊപ്പമാണ് പുറത്തിറങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :