ഗോതമ്പ് ഇറക്കുമതിയെ ന്യായീകരിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
ഗോതമ്പ് ഇറക്കുമതിയെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കുന്നു. രാജ്യസഭയില്‍ കേന്ദ്ര കൃഷിമന്ത്രി ശരത് പവാറാണ് ഗോതമ്പ് ഇറക്കുമതിയെ ന്യായീകരിച്ച് സംസാരിച്ചത്.

രാജ്യത്തിന് 150 ലക്ഷം ടണ്‍ ഗോതമ്പിന്‍റെ ആവശ്യമാണ് ഉള്ളതെങ്കിലും 111 ലക്ഷം ടണ്‍ ഗോതമ്പ് മാത്രമേ ആഭ്യന്തരമായി ഉല്‍പ്പാദിക്കുവാന്‍ കഴിഞ്ഞുള്ളൂവെന്ന് ശരത് പവാര്‍ പറഞ്ഞു.

പൊതുവിതരണസമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്നതിനായി 71.50 ലക്ഷം ടണ്‍ ഗോതമ്പ് വേണം.
ഇതിനു പുറമെ ക്ഷേമ പദ്ധതികള്‍ക്കായി 9.18 ലക്ഷം ടണ്‍ ഗോതമ്പ് ആവശ്യമുണ്ട്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനായി 41 ലക്ഷം ടണ്‍ ഗോതമ്പും രാജ്യത്തിന് വേണം-പവാര്‍ പറഞ്ഞു.

ഗോതമ്പ് സംഭരണത്തിന് പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്നും പവാര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :