മാവേലിക്കരയില്‍ കോണ്‍ഗ്രസ്‌-കേരള കോണ്‍ഗ്രസ്‌ ബന്ധം ഉലയുന്നു

കൊച്ചി| WEBDUNIA|
PTI
ലോക്‍സഭാ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ പേരില്‍ മാവേലിക്കരയില്‍ കോണ്‍ഗ്രസ്‌-കേരള കോണ്‍ഗ്രസ്‌ എം വാക്‌ പോര്‌. കേരള കോണ്‍ഗ്രസ്‌ എം നേതാവ്‌ ജന്നിങ്ങ്സ്‌ ജേക്കബ്‌ ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകരുമായി കോട്ടയം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയും വോട്ട്‌ ചെയ്യാന്‍ പോലും എത്തിയില്ലെന്നുമുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ പരാമര്‍ശമാണ്‌ വിവാദമായത്‌.

ഇതിന്‌ മറുപടിയുമായി കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ എത്തിയതോടെ വാക്‌ പോര്‌ രൂക്ഷമായി. നേതാക്കളുടെ അനുമതിയോടെയാണ്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കോട്ട യം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചതെന്നാണ്‌ ഇവര്‍ പറയുന്നത്‌. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സ്വാധീനമുള്ള മാവേലിക്കര നഗരസഭ, തഴക്കര പഞ്ചായത്തിലെ പ്രധാന പ്രവര്‍ത്തകരെ കൊണ്ടുപോവുക വഴി സ്വാധീനമേഖലകളില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനത്തിന്‌ കാര്യമായ വീഴ്ചപറ്റി. ഇത്‌ നിരവധി തവണ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തെ ധരിപ്പിച്ചതാണെന്നും പരിഹരിക്കാമെന്ന മറുപടി മാത്രമാണ്‌ ലഭിച്ചതെന്നും ആക്ഷേപമുണ്ട്‌.

തെരഞ്ഞെടുപ്പ്‌ ഫലത്തിനു ശേഷം വോട്ട്‌ നില പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നാണ്‌ കോ ണ്‍ഗ്രസ്‌ നേതൃത്വം പറയുന്ന ത്‌. കേരള കോണ്‍ഗ്രസിന്‌ സ്വാധീനമുള്ള സ്ഥലങ്ങളില്‍ വോട്ട്‌ കുറഞ്ഞാല്‍ അത്‌ കോണ്‍ഗ്രസ്‌-കേരള കോണ്‍ഗ്രസ്‌ ബന്ധത്തെ കൂടുതല്‍ വഷളാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :