കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ കെജ്‌രിവാളിന് നേരെ കരിങ്കൊടി കാട്ടി

അമേഠി| WEBDUNIA|
PTI
എ‌എ‌പി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നേരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം.

അമേഠിയില്‍ റോഡ് ഷോക്കിടെയാണ് അരവിന്ദ് കെജ്‌രിവാളിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. അയോധ്യനഗറിലാണ് സംഭവം. ‘രാഹുല്‍ ഗാന്ധി സിന്ദാബാദ്, ഡല്‍ഹിയിലെ ഒളിച്ചോട്ടക്കാരന്‍ തിരിച്ചുപോകൂ’ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

അമേഠിയിലെ എഎപി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് എത്തിയതായിരുന്നു കെജ്‌രിവാള്‍. രാഹുല്‍ ഗാന്ധിയാണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :