പത്മനാഭസ്വാമി ക്ഷേത്രത്തിലലെ സ്വര്‍ണം കടത്തി: അമിക്കസ്‌ക്യൂറി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തിയെന്ന് അമിക്കസ്‌ക്യൂറി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി ഞെട്ടിപ്പിക്കുന്ന ഈ കാര്യം വെളിപ്പെടുത്തിയത്. തഞ്ചാവൂര്‍ ജൂവലേഴ്സ് പണിപ്പുരയില്‍ നിന്നാണ് സ്വര്‍ണം കടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വര്‍ണം മണ്ണില്‍ കലര്‍ത്തിയാണ് കടത്തിയത്.

കാണിക്കപ്പെട്ടിയിലെ സ്വര്‍ണക്കട്ടി മുറിച്ച നിലയില്‍ ആയിരുന്നുവെന്ന് അമിക്കസ്‌ക്യൂറി പറഞ്ഞു. പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നിയ തഞ്ചാവൂര്‍ ജൂവലേഴ്സ് കാണിക്കപ്പെട്ടി സംഭാവന നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ്മ കൈമാറിയ സ്വര്‍ണത്തിന് അളവില്ലെന്നും ജീവനക്കാര്‍ തന്നെ വ്യകതമാക്കിയിരുന്നു.

17 കിലോ സ്വര്‍ണവും 3 കിലോ ശരപ്പൊളി മാലയും മാര്‍ത്താണ്ഡവര്‍മ്മ നല്‍കിയതെന്നും അമിക്കസ്‌ക്യൂറി കൂട്ടിച്ചേര്‍ത്തു. സ്വര്‍ണപ്പണിക്കാരനായ രാജുവിന്റെ മൊഴി അമിക്കസ് ക്യൂറി രേഖപ്പെടുത്തി. സ്വര്‍ണപ്പണിക്കാര്‍ തന്നെ സ്വര്‍ണം എടുത്തിരിക്കാമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. വിദേശ കറന്‍സിയും, സംഭാവനയും കാണിക്കയില്‍ ചെര്‍ക്കാതെ മാറ്റിയിട്ടുണ്ട്.

ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്. രാജകുടുംബം ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്തായി കരുതിയെന്നും. ഇവ കടത്താന്‍ ശ്രമം നടന്നതായും അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അദ്ദേഹം നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :