കോടതിയില്‍ പ്രതിക്ക് മര്‍ദ്ദനം

ആറ്റിങ്ങല്‍| WEBDUNIA|
PRO
PRO
കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് അഞ്ചംഗ സംഘത്തിന്‍റെ മര്‍ദ്ദനം. അടിപിടിക്കേസില്‍ പിടിയിലായ നെടുങ്കണ്ടം ഒന്നാം പാലം കൊച്ച് തെക്കഴികത്ത് വീട്ടില്‍ അനസ് എന്ന 25 കാരനാണു മജിസ്‍ട്രേറ്റിന്‍റെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വര്‍ക്കല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്റേറ്റ് കോടതിയില്‍ ഹാജരാക്കിയ സമയത്ത് അവിടെ കാത്തുനിന്നിരുന്ന അഞ്ചംഗ സംഘമാണ്‌ പ്രതിയുടെ ഉടുമുണ്ട് ഉരിഞ്ഞ് മര്‍ദ്ദിച്ചത്.

അഞ്ചുതെങ്ങ് മുന്‍ പഞ്ചായത്തു പ്രസിഡന്‍റ് ഷൈജു ശിവന്‍ ഉള്‍പ്പെടെയുള്ള സംഘമാണ്‌ പ്രതിയെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. മര്‍ദ്ദിച്ച ശേഷം ഓടിപ്പോയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :