മാനനഷ്ടക്കേസ്: കെജ്‌രിവാളിന് തിരിച്ചടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടെലികോം മന്ത്രി കബില്‍ സിബലിന്‍റെ മകന്‍ അമിത് സിബല്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ആപ് തലവന്‍ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കെജ്‌രിവാളിനും മറ്റുള്ളവര്‍ക്കും അനുകൂലമായി സ്റ്റേ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണ കോടതിയില്‍ നടന്നുവരുന്ന കേസില്‍ സ്റ്റേ ആവശ്യപ്പെട്ട് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ ജയന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി എച്ച്എല്‍ ദത്തു, എസ്എ ബോബ്ദെ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് സ്വീകരിച്ചില്ല.

ഈ കേസ് സുപ്രീംകോടതിയുടെ മുമ്പാകെ വരുമ്പോള്‍ മാത്രമെ പരിഗണിക്കാന്‍ കഴിയൂയെന്ന് ബെഞ്ച് വ്യക്തമാക്കി. കെജ്‌രിവാളിനു പുറമെ ആപ് നേതാക്കളായ ഷാസിയ ഇല്‍മി, പ്രശാന്ത് ഭൂഷണ്‍, മനീഷ് സിസോദിയ എന്നിവര്‍ക്കെതിലും അമിത് സിബല്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :