സത്നാം സിംഗിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കെ ജി ബി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
സത്നാം സിംഗിന്റെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണന്‍. സത്നാം സിംഗിന്‌ മാനസിക രോഗമുണ്ടായിരുന്നില്ല. മാനസിക അസ്വസ്‌ഥത പ്രകടിപ്പിച്ച ഇയാള്‍ ഒരു മാനസിക ആരോഗ്യകേന്ദ്രത്തില്‍ വച്ച്‌ മരണമടഞ്ഞത്‌ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

മാനസിക ആരോഗ്യദിനത്തോട്‌ അനുബന്ധിച്ച്‌ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ അഭിപ്രായമറിയിച്ചത്‌. സത്നാം സിംഗിന്റെ മരണത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചോയെന്ന് പരിശോധിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയി മഠത്തിലെത്തി അക്രമസ്വഭാവം കാണിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ സത്നാം സിംഗ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരണമടയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :