ആകാശ് നല്‍കി പാതാളത്തില്‍ നിന്നും മോഡിയെ ആകാശത്തെത്തിച്ചതായി സിബല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
നരേന്ദ്രമോഡി പാതാളത്തില്‍ കഴിയുകയാണെന്നും ആകാശ് ടാബ്ലെറ്റ് നല്‍കി അദ്ദേഹത്തെ പുറംലോകത്ത് എത്തിക്കുകയാണെന്നും സിബല്‍. കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ആകാശ്2 ടാബ്ലെറ്റ് സമ്മാനമായി നല്‍കി. ആകാശ് 2 എന്ന ഏറ്റവും പുതിയ പതിപ്പാണു മോഡിക്കു സമ്മാനമായി നല്‍കിയത്. ഇതു ലഭിച്ചാലുടന്‍ മോഡി തന്‍റെ പ്രസ്താവനയില്‍ നിന്നു പിന്‍മാറുമെന്നു പ്രതീക്ഷിക്കുന്നതായി സിബല്‍ പറഞ്ഞു.

ആകാശ് ടാബ്ലെറ്റിനെപ്പറ്റി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം സിബലിനെ ചൊടിപ്പിച്ചിരുന്നു. ടാബ്ലെറ്റ് വിതരണം ചെയ്യുന്നതില്‍ സിബല്‍ പരാജയപ്പെട്ടതായും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ് ആകാശ് കൊട്ടിഘോഷിച്ചാണു യുപിഎ സര്‍ക്കാര്‍ പുറത്തിറക്കിയതെങ്കിലും പതിനൊന്നു മാസമായിട്ടും വിദ്യാര്‍ഥികളുടെ കൈകളില്‍ ഇത് എത്തിയില്ലെന്നും വിദ്യാര്‍ഥികള്‍ക്കു സൗജന്യമായിട്ടല്ല ടാബ് ലെറ്റ് നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പതിനൊന്നു മാസമായിട്ടും ആകാശ് ഭൂമിയില്‍ എത്തിയില്ലെന്ന് പരിഹസിക്കുകയും ചെയ്തു. ഇതിന്‍റെ മറുപടിയായിട്ടാണു സിബല്‍ മോഡിക്കു ടാബ് സമ്മാനമായി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :