ശശിവിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് സുധാകരന്‍

കണ്ണൂര്‍| WEBDUNIA|
PRO
ഇരട്ടത്താപ്പു നയമാണ് പി ശശിയുടെ കാര്യത്തില്‍ സി പി എം നേതൃത്വത്തിന്റേതെന്ന് കെ സുധാകരന്‍ എം പി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശി വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പറയുന്നതു രണ്ട്‌ അഭിപ്രായമാണ്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ്‌ ഇവര്‍ നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, പി ശശി വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സനും രംഗത്തെത്തി. റൌഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്‌ അന്വേഷണത്തിന്‌ ഉത്തരവിട്ട മുഖ്യമന്ത്രി ഇപ്പോള്‍ പി ശശിയുമായി ബന്ധപ്പെട്ടു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത്‌ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ തയാറാകുമോ എന്ന് ഹസന്‍ ചോദിച്ചു.

ഐസ്ക്രീംകേസ്‌ വീണ്ടും അന്വേഷിക്കാന്‍ എ ഡി ജി പിയെ ചുമതലപ്പെടുത്തിയ വി എസ്‌ അങ്ങനെയങ്കില്‍ ശശിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനു ഡി ജി പിയെ ചുമതലപ്പെടുത്തണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സ്‌ത്രീപീഡനമെന്നു കേട്ടാല്‍ ഉടന്‍ കേസേടുക്കുന്ന മുഖ്യമന്ത്രി എന്തു നടപടിയെടുക്കുമെന്നു അറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :