കുട്ടികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
സ്കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. രണ്ടു മാസത്തെ ചൂടു നിറഞ്ഞ മധ്യവേനലവധിയില്‍ നിന്ന് ചാറ്റല്‍ മഴയുടെ തണുപ്പന്‍ പ്രഭാതവുമായാണ് ജൂണ്‍ ഒന്ന് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നത്. നവാഗതരെ സ്വീകരിക്കാന്‍ പ്രവേശനോത്സവുമായി സ്കൂളുകള്‍ തയ്യാറായിക്കഴിഞ്ഞു.

സംസ്ഥാന തല പ്രവേശനോത്സവം ഇത്തവണ തിരുവനന്തപുരം ജില്ലയിലെ അഴീക്കോട്‌ ഗവ യുപി സ്കൂളിലാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മന്ത്രി എം എ ബേബി തുടങ്ങിയവര്‍ രാവിലെ കുരുന്നുകളെ വരവേല്‍ക്കും.

മൂന്നു ലക്ഷത്തോളം കുരുന്നുകള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നത്‌ 3.8 ലക്ഷം വിദ്യാര്‍ഥികള്‍ ആയിരുന്നു. ജനസംഖ്യയിലുള്ള കുറവും കേന്ദ്ര സിലബസ് സ്കൂളുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതും ഇത്തവണ വിദ്യാര്‍ഥികളുടെ എണ്ണത്തെ കുറയ്ക്കുമെന്നാണ് സൂചന.

സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇത്തവണ ഉച്ചക്കഞ്ഞി, മുട്ട എന്നിവയ്ക്കു പുറമേ പാല്‍ കൂടി ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :