രക്ഷയില്ല, പൊതു ശ്മശാനത്തിലും ബോംബ്?

കണ്ണൂര്‍| WEBDUNIA|
മരിച്ചിട്ടും ചിലര്‍ക്ക് രക്ഷയില്ല. ബോംബുകള്‍ പൊതുശ്മശാനത്തിലും ഇടം തേടുകയാണ്. കണ്ണൂര്‍ മുഴുപ്പിലങ്ങാടി പൊതു ശ്മശാനത്തിലാണ് ബി ജെ പി പ്രവര്‍ത്തകന്‍റെ ശവക്കല്ലറയില്‍ നിന്നും നാലു സ്റ്റീല്‍ ബോംബുകള്‍ പൊലീസ് കണ്ടെടുത്തത്. നേരത്തെ ഈ കല്ലറയ്ക്കു നേരെ ബോംബ് ആക്രമണം നടന്നതായി വാര്‍ത്തകളുണ്ട്.

പറമ്പുകളില്‍ നിന്നും ആളില്ലാത്ത കെട്ടിടങ്ങളില്‍ നിന്നുമൊക്കെ ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കല്ലറയ്ക്കുള്ളില്‍ നിന്ന് ആദ്യമായാണ് ബോംബുകള്‍ കണ്ടെത്തുന്നത്. സൂരജിന്‍റെയും പിതാവിന്‍റെയും സഹോദരന്‍റെയും സാന്നിദ്ധ്യത്തിലാണ്‌ കല്ലറ തുറന്നത്‌.

2005 ല്‍ രാഷ്ട്രീയ സംഘടനത്തില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ എം സൂരജിന്‍റേ കല്ലറയ്ക്കുള്ളിലായിരുന്നു ബോംബുകള്‍. ഇന്നലെ രാത്രി ഒന്നും വ്യാഴാഴ്ച ഉച്ചയോടെ മൂന്നും ബോംബുകള്‍ പോലീസ്‌ നിര്‍വീര്യമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :